/kalakaumudi/media/media_files/2025/11/15/sports-2025-11-15-13-03-17.jpg)
കൊൽക്കത്ത:ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു ലീഡ്.
രണ്ടാം ദിവസത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചത്.
ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ചു ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെന്ന നിലയിലാണ് ഉള്ളത് .
25 റൺസുമായി രവീന്ദ്ര ജഡേജയും 1 റൺസുമായി അക്ഷർ പട്ടേലുമാണ് ക്രീസിൽ. 4 റൺസ് ബോർഡിൽ ചേർക്കുന്നതിനിടെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽകഴുത്തു വേദന കഠിനമായതിനെതുടന്നു മടങ്ങി.
ഇന്ത്യ ലീഡിലേക്ക് നീങ്ങുന്നതിനിടെ ധ്രുവ് ജുറേലും പുറത്തായി. ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാരംഭിച്ചപ്പോഴായിരുന്നു ജുറേൽ പുറത്തായത് .
താരത്തിന് 14 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത് .ഇന്ത്യ ലീഡിലേക്ക് നീങ്ങുന്നതിനിടെ ധ്രുവ് ജുറേലും പുറത്തായി.
ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാരംഭിച്ചപ്പോഴായിരുന്നു ജുറേൽ പുറത്തായത് . താരത്തിന് 14 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത് .
ബുംറ 14 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. അക്ഷർ പട്ടേൽ ഒരു വിക്കറ്റെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
