ഏഷ്യാ കപ്പില്‍നിന്ന് ഇന്ത്യ പിന്‍മാറും

ഇന്ത്യ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയാല്‍ ഏഷ്യാ കപ്പിനെ തന്നെ അതു ബാധിക്കും.ടൂര്‍ണമെന്റിന് കൂടുതല്‍ കാഴ്ചക്കാരും സ്‌പോണ്‍സര്‍മാരും ഉളളത് ഇന്ത്യയില്‍ നിന്നാണ്

author-image
Sneha SB
New Update
CRICKET

മുംബൈ : ക്രിക്കറ്റില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുടെ നീക്കം . ഏഷ്യാ കപ്പില്‍നിന്ന് ഇന്ത്യ പിന്‍മാറും .ഈ വര്‍ഷം ആധിഥേയരാകേണ്ട ടൂര്‍ണമെന്റില്‍ നിന്നാണ് പിന്‍മാറ്റത്തിനൊരുക്കം.ഈ നീക്കത്തോടെ വാശിയേറിയ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരവും ഇല്ലാതാകും.ലോകത്ത് ഏറ്റവും അധികം പ്രേക്ഷകരുളള മത്സരമാണ് ഇന്ത്യ-പാക് മത്സരങ്ങള്‍.മൊഹ്‌സിന്‍ ലഖ്വിയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ , അദ്ദേഹം പാക്കിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചെയര്‍മാനാണ്.ജയ്ഷാ രാജ്യാന്തര ക്രിക്കറ്റ് തലവനായപ്പോള്‍ ആ ഒഴിവിലേക്കാണ് ലഖ്വി വന്നത്. ഇന്ത്യ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയാല്‍ ഏഷ്യാ കപ്പിനെ തന്നെ അതു ബാധിക്കും.ടൂര്‍ണമെന്റിന് കൂടുതല്‍ കാഴ്ചക്കാരും സ്‌പോണ്‍സര്‍മാരും ഉളളത് ഇന്ത്യയില്‍ നിന്നാണ് . കോടിക്കണക്കിനു രുപയുടെ നഷ്ടമായിരിക്കും ഇതിലൂടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു നേരിടേണ്ടി വരുക. ഇന്ത്യയുടെ പിന്‍മാറ്റത്തിലൂടെ പാക്കിസ്ഥാന്‍ ഉള്‍പ്പടെ നിരവധി ടീമുകളുടെ വരുമാനം നഷ്ടത്തിലാകും .പാക്കിസ്ഥാനിലെ ഒരു മന്ത്രി നടത്തുന്ന എസിസി നടത്തുന്ന ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യ താത്പര്യപ്പെടുത്തില്ല.ഏഷ്യാകപ്പില്‍ നിലവില്‍ ചാമ്പ്യന്‍മാരാണ് ഇന്ത്യ.

India. pakistan cricket