മെല്‍ബണ്‍: അരങ്ങേറ്റ മത്സരത്തിൽ തന്നെ വിവാദത്തിനും തിരികൊളുത്തി ഓസ്‌ട്രേലിയൻ ഓപ്പണർ 19കാരന്‍ സാം കോണ്‍സ്റ്റാസ്. നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയക്കായി അരങ്ങേറിയ സാം കോണ്‍സ്റ്റാസും തമ്മില്‍ വാക്കു തര്‍ക്കം. കന്നി അന്താരാഷ്ട്ര പോരില്‍ അര്‍ധ സെഞ്ച്വറിയടിച്ച കോണ്‍സ്റ്റാസ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗ്രൗണ്ടില്‍ വാക്കു തര്‍ക്കത്തിനും കാരണക്കാരനായി.
ബാറ്റിങിനിടെ കോണ്‍സ്റ്റാസ് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലേക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് കോഹ്‌ലി എതിര്‍ ദിശയില്‍ നിന്നുംനടന്നു വരികയായിരുന്നു. ഇരുവരും തമ്മില്‍ പക്ഷേ കൂട്ടിയിടിച്ചു.മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി കോണ്‍സ്റ്റാസ് തകര്‍പ്പന്‍ ബാറ്റിങ് തുടരുന്നതിനിടെയാണ് സംഭവം.
പരസ്പരം കൂട്ടിയിടിച്ചതു ശ്രദ്ധിക്കാതെ കോഹ്‌ലി നടന്നു പോയത്തോടെ ഇക്കാര്യം കോണ്‍സ്റ്റാസ് ചോദ്യം ചെയ്തു. ഇതോടെ താരത്തിനു സമീപം തിരിച്ചെത്തി കോഹ്‌ലി മറുപടി പറഞ്ഞു. തുടർന്ന് തര്‍ക്കം രൂക്ഷമായി. സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും അംപയറും ഇടപെട്ടാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.
സംഭവത്തിൽ കുറ്റക്കാരൻ കോഹ്‌ലിയാണെന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ് പ്രതികരിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ ഐസിസി ഇരുവര്‍ക്കും എതിരെ നടപടിയെടുക്കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി കോണ്‍സ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ മടങ്ങി.
.