/kalakaumudi/media/media_files/2025/11/02/ind-2025-11-02-14-39-14.jpg)
ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റമുണ്ട്. സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ പുറത്തായപ്പോള്‍ ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിങ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ടീമിലേക്ക് എത്തി. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. ജോഷ് ഹെയ്സല്‍വുഡിനു പകരം ഷോണ്‍ അബോട്ട് പ്ലേയിങ് ഇലവനിലെത്തി.
ഏകദിന പരമ്പരയിലെ തോല്‍വിക്കു പകരം ചോദിക്കാന്‍ ഉറപ്പിച്ച് ട്വന്റി20 മത്സരങ്ങള്‍ക്കിറങ്ങിയ ടീം ഇന്ത്യ നിലവില്‍ പരമ്പരയില്‍ 10ന് പിന്നിലാണ്. മറുവശത്ത് രണ്ടാം മത്സരം ജയിച്ച ഓസ്‌ട്രേലിയയ്ക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര കൈവിട്ടുപോകില്ലെന്ന് ഉറപ്പിക്കാം. ഇന്നത്തെ ജയം ഇന്ത്യയ്ക്കും നിര്‍ണായകമാണ്.
പ്ലേയിങ് ഇലവന്‍
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര
ഓസ്‌ട്രേലിയ: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, ഷോണ്‍ അബോട്ട്, സേവ്യര്‍ ബാര്‍ട്ടലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുഹ്നെമാന്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
