ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ട്വന്റി20 മഴ കൊണ്ടുപോയി

ശുഭ്മന്‍ ഗില്‍ (20 പന്തില്‍ 37*), സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 39*) എന്നിവരായിരുന്നു ക്രീസില്‍. 10ാം ഓവറില്‍ സൂര്യകുമാറിന്റെ രണ്ടു ഫോറും ഒരു സിക്‌സമടക്കം 15 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്.

author-image
Biju
New Update
INDIA AUS

കാന്‍ബറ: ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ട്വന്റി20 മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ഇന്ത്യയുടെ ഇന്നിങ്‌സ് അഞ്ചാം ഓവറിലെത്തിയപ്പോഴാണ് ആദ്യം മഴയെത്തിയത്.  ഏകദേശം അരമണിക്കൂറിനു ശേഷം, 18 ഓവറാക്കി മത്സരം ചുരുക്കി കളി പുനരാരംഭിച്ചു.

എന്നാല്‍ 10ാം ഓവറില്‍ വീണ്ടും മഴയെത്തുകയായിരുന്നു. ഇതോടെ കളി രണ്ടാമതും മുടങ്ങി. ഒരു മണിക്കൂറിനു ശേഷവും മഴയ്ക്കു ശമനമില്ലാതെ വന്നതോടെയാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.  കളി നിര്‍ത്തുമ്പോള്‍, 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

ശുഭ്മന്‍ ഗില്‍ (20 പന്തില്‍ 37*), സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 39*) എന്നിവരായിരുന്നു ക്രീസില്‍. 10ാം ഓവറില്‍ സൂര്യകുമാറിന്റെ രണ്ടു ഫോറും ഒരു സിക്‌സമടക്കം 15 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

14 പന്തില്‍ 19 റണ്‍സടിച്ച അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ ബാറ്റര്‍. നേഥന്‍ എലിസിന്റെ പന്തില്‍ ടിം ഡേവിഡ് ക്യാച്ചെടുത്താണ് അഭിഷേകിനെ പുറത്താക്കിയത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ എത്തിയപ്പോള്‍ റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്ക് ബെഞ്ചിലാണു സ്ഥാനം. ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും ശിവം ദുബെയുമാണ് ടീമില്‍. 

പ്ലേയിങ് ഇലവന്‍

ഇന്ത്യന്‍ ടീം അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

ഓസ്‌ട്രേലിയ ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചല്‍ ഒവന്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ജോഷ് ഫിലിപെ, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, നേഥന്‍ എലിസ്, മാത്യു കുനേമന്‍, ജോഷ് ഹെയ്‌സല്‍വുഡ്.