കാന്‍പുര്‍ ടെസ്റ്റില്‍ ടോസ് ഇന്ത്യയ്ക്ക്; ബംഗ്ലാദേശ് ബാറ്റിങിറങ്ങും

വ്യാഴാഴ്ച രാത്രി ഇവിടെ ശക്തമായ മഴയുണ്ടായിരുന്നു. ഗ്രൗണ്ട് മുഴുവന്‍ ഈ സമയം മൂടിയിട്ടിരുന്നു. രാവിലെ ഔട്ട്ഫീല്‍ഡിലെ ഈര്‍പ്പം നീക്കാനുള്ള ശ്രമത്തിലാണ് ഗ്രൗണ്ട് സ്റ്റാഫ്. രാവിലെ 9.30-ന് ആരംഭിക്കേണ്ട മത്സരമാണ് വൈകിയത്.

author-image
Vishnupriya
Updated On
New Update
vi
Listen to this article
0.75x1x1.5x
00:00/ 00:00

കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമൊന്നുമില്ല. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡിലെ നനവ് കാരണം മത്സരം വൈകുകയായിരുന്നു. 10.30-ന് മത്സരം ആരംഭിക്കും.

വ്യാഴാഴ്ച രാത്രി ഇവിടെ ശക്തമായ മഴയുണ്ടായിരുന്നു. ഗ്രൗണ്ട് മുഴുവന്‍ ഈ സമയം മൂടിയിട്ടിരുന്നു. രാവിലെ ഔട്ട്ഫീല്‍ഡിലെ ഈര്‍പ്പം നീക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രൗണ്ട് സ്റ്റാഫ്. രാവിലെ 9.30-ന് ആരംഭിക്കേണ്ട മത്സരമാണ് വൈകിയത്. അമ്പയര്‍മാരായ ക്രിസ് ബ്രൗണും റിച്ചാര്‍ഡ് കെറ്റല്‍ബ്രോയും പിച്ചും ഔട്ട്ഫീല്‍ഡും പരിശോധിച്ചു.

ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോഴും ഇന്ത്യക്കുതന്നെയാണ് ജയസാധ്യത.

india vs bengladesh 2nd test