/kalakaumudi/media/media_files/2025/02/06/RnsVfpl6PCyGarZsomQk.jpg)
നാഗ്പൂര്‍: ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്ത്യക്ക് 4 വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 248 എന്ന വിജയലക്ഷ്യം ഇന്ത്യ 39ആം ഓവറിലേക്ക് മറികടക്കുകയായിരുന്നു. ശ്രേയസ് അയ്യറിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും അക്‌സറിന്റെയും ഇന്നിങ്‌സ് ആണ് ഇന്ത്യക്ക് തുണയായത്. തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിതിനെ നഷ്ടമായി. രോഹിത് വെറും 2 റണ്‍സ് ആണ് എടുത്തത്.
ജയ്‌സ്വാള്‍ 15 റണ്‍സും എടുത്തു. 36 പന്തില്‍ നിന്ന് 56 റണ്‍സ് അടിച്ച് ശ്രേയസ് അയ്യര്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റി. 2 സിക്‌സും 9 ഫോറും ശ്രേയസ് അടിച്ചു.ശുഭ്മന്‍ ഗില്‍ അക്‌സര്‍ പട്ടേലും കൂട്ടുകെട്ട് സമ്മര്‍ദ്ദം ഉയര്‍ത്താതെ ഇന്ത്യയെ ജയത്തില്‍ എത്തിച്ചു. അക്‌സര്‍ 47 പന്തില്‍ 52 റണ്‍സ് നേടി. ഗില്‍ 96 പന്തില്‍ 87 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 47.4 ഓവറില്‍ 247ന് ഓളൗട്ട് ആവുകയായിരുന്നു.
ഇന്ന് ഡക്കറ്റും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. 8.4 ഓവറില്‍ 75 റണ്‍സ് അടിച്ച് നില്‍ക്കെ ഒരു റണ്ണൗട്ടില്‍ ഓപ്പണിംഗ് ജോഡി പിരിഞ്ഞു. സാള്‍ട്ട് ആണ് 26 പന്തില്‍ 43 റണ്‍സ് അടിച്ച് റണ്ണൗട്ട് ആയത്. പിന്നാലെ 32 റണ്‍സ് എടുത്ത ഡക്കറ്റും റണ്‍ ഒന്നും എടുക്കാതെ ബ്രൂകും ഹര്‍ഷിതിന്റെ പന്തില്‍ ഔട്ട് ആയി.
ഇതിനു ശേഷം റൂട്ടും ബട്‌ലറും ചേര്‍ന്ന് ഇന്നിങ്‌സ് സാവധാനം പടുത്തു. 19 റണ്‍സ് എടുത്ത റൂട്ടിനെ ജഡേജ എല്‍ ബി ഡബ്ല്യു ആക്കി. 52 റണ്‍സ് എടുത്ത ബട്‌ലറിനെ അക്‌സര്‍ പട്ടേലും പുറത്താക്കി.