/kalakaumudi/media/media_files/2026/02/12/sanju-2026-02-12-18-53-38.jpg)
ന്യൂഡല്‍ഹി:ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ സിക്സടിച്ച് അക്കൗണ്ട് തുറന്ന് മലയാളി താരം സഞ്ജു സാംസണ്‍. നമീബിയയ്ക്കെതിരായ മത്സരത്തിലെ ആദ്യ ഓവറിന്റെ അവസാന പന്തിലാണ് സഞ്ജു സിക്സറടിച്ചത്. സഞ്ജു നേരിട്ട നാലാം പന്തായിരുന്നു ഇത്. ആദ്യ മൂന്നു പന്തുകളിലും താരത്തിന് റണ്ണൊന്നും നേടാനായില്ല. തൊട്ടടുത്ത ഓവറില്‍ നേരിട്ട ആദ്യ രണ്ടു പന്തും സഞ്ജു സിക്‌സടിച്ചതോടെ ഹാട്രിക് സിക്സായി. അടുത്ത പന്ത് ബൗണ്ടറിയും നേടി. എന്നാല്‍ തൊട്ടടുത്ത പന്ത് വീണ്ടു സിക്‌സടിക്കാന്‍ ശ്രമിച്ച സഞ്ജു പുറത്തായി. 8 പന്തില്‍ മൂന്നു സിക്‌സും ഒരു ബൗണ്ടറിയും സഹിതം 22 റണ്‍സാണ് സഞ്ജുവിന് നേടാനായത്.
ടോസ് നേടിയ നമീബിയ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ എത്തി. സഞ്ജുവിന്റെ ആദ്യ ലോകകപ്പ് മത്സരമാണ് ഇത്. സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറും. പേസര്‍ ജസ്പ്രീത ബുമ്ര തിരിച്ചെത്തിയതോടെ മുഹമ്മദ് സിറാജ് പുറത്തായി. എന്നാല്‍ പരുക്കു മാറി തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍ പ്ലേയിങ് ഇലവനിലില്ല. നമീബിയ ടീമിലും രണ്ടു മാറ്റമുണ്ട്.
ലോകകപ്പ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടു തോറ്റ നമീബിയ ഇന്ത്യയ്ക്കു വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമല്ല. എന്നാല്‍, യുഎസിനെതിരെ കഴിഞ്ഞ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാര്‍ വേഗം പുറത്തായ അനുഭവത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, കരുതലോടെയാകും ഇന്ത്യ ഇറങ്ങുക. പാക്കിസ്ഥാനെതിരെ ഞായറാഴ്ച കൊളംബോയില്‍ നടക്കേണ്ട മത്സരത്തിനു മുന്‍പൊരു 'സന്നാഹ മത്സരമാണ്' ഇന്ത്യയ്ക്ക് ഇന്നത്തെ നമീബിയന്‍ അധ്യായം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

