/kalakaumudi/media/media_files/2025/03/03/zBiaK4huYfVigaqPlDW2.jpg)
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ രാജകീയമായി ഇന്ത്യ സെമി സീറ്റ് നേടിയെടുത്തിരിക്കുകയാണ്. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയിരിക്കുന്നത്. കരുത്തരുടെ പോരാട്ടത്തില്‍ ഇന്ത്യ 44 റണ്‍സിനാണ് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്.
ന്യൂസീലന്‍ഡിനെതിരേ ആധിപത്യം നേടുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഇന്ത്യയുടെ ടോപ് ഓഡര്‍ ഫ്ളോപ്പായപ്പോഴും മധ്യനിര ബാറ്റുകൊണ്ട് കരുത്തായി.
ബൗളിങ് നിരയില്‍ വരുണ്‍ ചക്രവര്‍ത്തി ഉള്‍പ്പെടുന്ന ഇന്ത്യയുടെ സ്പിന്നര്‍മാരാണ് കരുത്തുകാട്ടിയത്. അഞ്ച് വിക്കറ്റുമായി വരുണ്‍ മുന്നില്‍ നിന്ന് നയിച്ചു. മറ്റ് സ്പിന്നര്‍മാര്‍ ചേര്‍ന്ന് നാല് വിക്കറ്റുകളും നേടി. ഇന്ത്യ ന്യൂസീലന്‍ഡ് പരീക്ഷ പാസായെങ്കിലും സെമിയില്‍ ഇന്ത്യയെ കാത്ത് വലിയ വെല്ലുവിളിയാണുള്ളത്. ഓസ്ട്രേലിയയെന്ന അഗ്‌നിപരീക്ഷയാണ് ഇന്ത്യക്ക് മുന്നില്‍ നില്‍ക്കുന്നത്.
ഈ വെല്ലുവിളി മറികടന്ന് ഫൈനലിലേക്കും പിന്നീട് കപ്പിലേക്കുമെത്താന്‍ ഇന്ത്യക്കാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഓസ്ട്രേലിയ കരുത്തരുടെ നിരയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ കപ്പിലേക്കെത്താന്‍ പ്രത്യേക മികവുള്ള ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച പ്ലേയിങ് 11നെത്തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യക്ക് ഓസീസിനെ വീഴ്ത്താന്‍ കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി.
ചാറ്റ് ജിപിടി തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മുഹമ്മദ് ഷമിക്കും കെ എല്‍ രാഹുലിനും സ്ഥാനമില്ല. മുഹമ്മദ് ഷമി ഇന്ത്യയുടെ സീനിയര്‍ പേസറാണ്. ബംഗ്ലാദേശിനെതിരേ അഞ്ച് വിക്കറ്റുകളുമായി തിളങ്ങാന്‍ ഷമിക്ക് സാധിച്ചിരുന്നു. എന്നാല്‍ പാകിസ്താനെതിരേയും ന്യൂസീലന്‍ഡിനെതിരേയും നിരാശപ്പെടുത്തി. ന്യൂബോളില്‍ വിക്കറ്റ് നേടുകയെന്നതാണ് ഷമിയുടെ ഉത്തരവാദിത്തം. എന്നാല്‍ ഇതിന് അദ്ദേഹത്തിന് സാധിക്കാതെ പോകുന്നു.
ഓസ്ട്രേലിയയുടെ ഓപ്പണിങ്ങില്‍ ട്രാവിസ് ഹെഡുണ്ട്. തല്ലിത്തകര്‍ക്കാന്‍ ശേഷിയുള്ള ഹെഡിനെ തുടക്കത്തിലേ പുറത്താക്കുകയെന്ന ഉത്തരവാദിക്കം ഷമിക്കാണ് സ്വാഭാവികമായും നല്‍കുക. എന്നാല്‍ മോശം ഫോമിലുള്ള താരത്തെ വിശ്വസിക്കുക ഇപ്പോള്‍ പ്രയാസമാവും. ഇന്ത്യ ഷമിക്ക് പകരം ഹര്‍ഷിത് റാണയെ കളിപ്പിക്കണമെന്നാണ് ചാറ്റ് ജിപിടി നിര്‍ദേശിക്കുന്നത്. ഷമിയെ പരിക്കും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം.
കെ എല്‍ രാഹുല്‍ വിക്കറ്റിന് പിന്നില്‍ കാര്യമായ പ്രകടനം നടത്തുന്നില്ല. ന്യൂസീലന്‍ഡിനെതിരേ താരം കെയ്ന്‍ വില്യംസണിന്റെ ക്യാച്ച് പാഴാക്കുകയും രോഹിത് ശര്‍മയും വിരാട് കോലിയും ശകാരിക്കുകയും ചെയ്യുന്ന സ്ഥിതി വന്നു. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ രാഹുലിനാവുന്നില്ല.
ആറാം നമ്പറിലേക്കിറങ്ങുമ്പോള്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ ഇതിന് രാഹുലിന് സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. രാഹുലിനെ ഇന്ത്യ പുറത്തിരുത്താന്‍ തയ്യാറായേക്കില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.