/kalakaumudi/media/media_files/2026/01/21/vidasrbha-2026-01-21-08-36-34.jpg)
വിദര്‍ഭ: ട്വന്റി20 ലോകകപ്പിന് മുന്‍പ് അവസാനമായി ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉറച്ച് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് പരമ്പരയിലെ ആദ്യ ടി20ക്ക് ഇറങ്ങും. വിദര്‍ഭയിലാണ് അഞ്ച് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം. ടീം കോമ്പിനേഷനില്‍ വ്യക്തത വരുത്തുകയാവും ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുക.
ഏകദിന പരമ്പര ന്യൂസിലന്‍ഡിനോട് 2-1ന് തോറ്റതിന്റെ ക്ഷീണത്തില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ടി20യിലും കാലിടറിയാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് മേലുള്ള സമ്മര്‍ദം കൂടും. ഓപ്പണിങ് സ്ഥാനം തിരികെ കിട്ടിയ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനത്തിലേക്കും ആകാംക്ഷയോടെയാണ് ഇന്ത്യ നോക്കുന്നത്.
വൈസ് ക്യാപ്റ്റനായി ടി20 ടീമിലേക്ക് കൊണ്ടുവന്നിട്ടും ശുഭ്മാന്‍ ഗില്ലിന് റണ്‍സ് കണ്ടെത്താനാവാതെ വന്നതോടെയാണ് ഗില്ലിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി സഞ്ജുവിനെ തിരികെ കൊണ്ടുവന്നത്. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്ക് മുന്‍പായി അഭിഷേക് ശര്‍മയും സഞ്ജുവും മുന്‍ താരം യുവരാജ് സിങ്ങിന് കീഴില്‍ പരിശീലനം നടത്തിയിരുന്നു.
രോഹിത് ശര്‍മ ഇന്ത്യയെ ടി20 ലോക കിരീടത്തിലേക്ക് നയിച്ചപ്പോള്‍ സഞ്ജു സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇത്തവണ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ ബാറ്ററായാണ് സഞ്ജു സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുന്നത്. തിലക് വര്‍മയ്ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാവുന്ന സാഹചര്യത്തില്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് സാധ്യത. ടി20 ലോകകപ്പിന് വേദിയാവുന്ന ഒരു ഗ്രൗണ്ടിലും ഈ പരമ്പരയില്‍ മത്സരമില്ല.
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.
ന്യൂസിലന്‍ഡ് സാധ്യതാ പ്ലേയിങ് ഇലവന്‍: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റര്‍, രചിന്‍ രവീന്ദ്ര, ജെയിംസ് നീഷാം, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്‍ റി, ഇഷ് സോധി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
