ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പയ്ക്ക് ഇന്ന് തുടക്കം

വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ പോരായ്മകള്‍ക്കിടയിലും റെഡ് ബോള്‍ മത്സരങ്ങളില്‍ മികച്ച ഫോമിലുള്ള നായകന്‍ ഗില്ലിലാണ് ഇന്ത്യന്‍ ആരാധകരുടെ കണ്ണുകള്‍

author-image
Biju
New Update
south 2

കൊല്‍ക്കത്ത: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. അവസാന ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ശുഭ്മാന്‍ ഗില്ലിന്റെ നായകത്വത്തില്‍ ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്മാരെ നേരിടാനൊരുങ്ങുന്നത്. പാക്കിസ്ഥാനെതിരായ പരമ്പര സമനിലയില്‍ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ പോരായ്മകള്‍ക്കിടയിലും റെഡ് ബോള്‍ മത്സരങ്ങളില്‍ മികച്ച ഫോമിലുള്ള നായകന്‍ ഗില്ലിലാണ് ഇന്ത്യന്‍ ആരാധകരുടെ കണ്ണുകള്‍. ധ്രുവ് ജുറലും ടീമില്‍ എത്തിയതോടെ ഇന്ത്യന്‍ ബാറ്റിങ് നിര കൂടുതല്‍ മെച്ചപ്പെട്ടതായാണ് വിലയിരുത്തല്‍. ബൗളിങ്ങില്‍, ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിന് വെല്ലുവിളിയായിരിക്കും.

ഇന്ത്യ സാധ്യത ടീം: യശസ്വി ജയ്സ്വാള്‍, കെ.എല്‍ രാഹുല്‍ , സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജൂറല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍ , ദേവദത്ത് ആകാശ്പാല്‍.

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, ടെംബ ബാവുമ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, കെയ്ല്‍ വെറെയ്നെ, സൈമണ്‍ ഹാര്‍മര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, കോര്‍ബിന്‍ ബോഷ്, സെനുറന്‍ മുത്തുസാമി, സുബ്യൂള്‍ ഹസാമി.