ദൗര്‍ഭാഗ്യം; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

മത്സരത്തിലെ മൂന്നാം പന്തിലാണ് സഞ്ജു പുറത്താവുന്നത്. പിന്നാലെ ജെറാള്‍ഡ് കോട്‌സ്വീയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ അഭിഷേക് ജാന്‍സന് ക്യാച്ച് നല്‍കി മടങ്ങി.

author-image
Athira Kalarikkal
New Update
mainnnnnnnnnnnnnnnnn

India v/s South Africa

കെബെര്‍ഹ : ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ട്വന്റി 20യില്‍ സഞ്ജു പൂജ്യത്തിന് പുറത്ത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ താരം ഏറെ പ്രതീക്ഷയോടെയാണ് ക്രീസിലെത്തിയതെങ്കിലും നിരാശയാണ് ഫലമായത്. മാര്‍ക്കോ ജാന്‍സന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സഞ്ജുവിന് പിന്നാലെ സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ (0), സൂര്യകുമാര്‍ യാദവ് (4) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 6 ഓവറില്‍ മൂന്നിന് 34 എന്ന നിലയിലാണ്. ക്രീസിലായിരുന്ന അക്‌സര്‍ പട്ടേല്‍ 27ന് പുറത്തായി. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. ക്രുഗറിന് പകരം റീസ ഹെന്‍ഡ്രിക്സ ടീമിലെത്തി. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടി20 ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

മത്സരത്തിലെ മൂന്നാം പന്തിലാണ് സഞ്ജു പുറത്താവുന്നത്. പിന്നാലെ ജെറാള്‍ഡ് കോട്‌സ്വീയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ അഭിഷേക് ജാന്‍സന് ക്യാച്ച് നല്‍കി മടങ്ങി. സൂര്യ ആന്‍ഡിലെ സെയിംലെയ്‌ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.


 പ്ലേയിംഗ് ഇലവന്‍ 

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, അവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്്റ്റന്‍), റയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്സ്, ട്രിസ്റ്റാന്‍ സ്റ്റബ്സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, ആന്‍ഡില്‍ സിമെലന്‍, ജെറാള്‍ഡ് കോറ്റ്സി, കേശവ് മഹാരാജ്, എന്‍കബയോംസി പീറ്റര്‍.

 

 

south africa india t20