/kalakaumudi/media/media_files/2025/12/03/kolhi-2-2025-12-03-16-05-06.jpg)
റായ്പൂര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. വിരാട് കോലിയും ഋതുരാജ് ഗെയ്ക്വാദും അര്‍ധ സെഞ്ചറിയുമായി ബാറ്റിങ് തുടരുകയാണ്. 28 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഋതുരാജ് ഗെയ്ക്വാദ് (66 പന്തില്‍ 76), വിരാട് കോലി (56 പന്തില്‍ 61) പുറത്താകാതെ നില്‍ക്കുന്നു.
ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (22), രോഹിത് ശര്‍മയുമാണ് (14) ഇന്ത്യന്‍ നിരയില്‍ പുറത്തായത്. സ്‌കോര്‍ 40 ല്‍ നില്‍ക്കെ പേസര്‍ നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാര്‍കോ യാന്‍സന്റെ പന്തില്‍ കോര്‍ബിന്‍ ബോഷ് ക്യാച്ചെടുത്ത് ജയ്‌സ്വാള്‍ മടങ്ങി.
ഇന്ത്യ പ്ലേയിങ് ഇലവന്‍ യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, ഋതുരാജ് ഗെയ്ക്വാദ്, വാഷിങ്ടന്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ എയ്ഡന്‍ മാര്‍ക്രം, ക്വിന്റന്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്‌സ്‌കി, ടോണി ഡെ സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
