ന്യൂഡല്‍ഹി : ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നവംബറില്‍ നടക്കും. ബി.സി.സി.ഐ.യും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും (സി.എസ്.എ.) ചേര്‍ന്ന സംയുക്ത പ്രസ്താവനയില്‍ ഷെഡ്യൂള്‍ പുറത്തുവിട്ടു. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളുമായുള്ള ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സമയവിവരപ്പട്ടിക ബി.സി.സി.ഐ. പ്രഖ്യാപിച്ചിരുന്നു.
നവംബര്‍ ഏഴിന് ഡര്‍ബനിലെ കിങ്സ്മെഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം. പത്തിന് ഖെബേഹയിലെ സെന്റ് ജോര്‍ജ്സ് പാര്‍ക്കില്‍ രണ്ടാമത്തെ മത്സരം നടക്കും. 13-ന് സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്കിലും 16-ന് ജൊഹാനസ്ബര്‍ഗിലെ വാന്‍ഡെറേഴ്സ് സ്റ്റേഡിയത്തിലുമായി മൂന്നും നാലും മത്സരങ്ങള്‍ നടക്കും.