കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 240 റണ്‍സ്.
മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടം കൂടാതെ 97 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. അടുത്ത 111 റണ്‍സിനിടെ 10 വിക്കറ്റും നഷ്ടമാക്കി, തോല്‍വി ഏറ്റുവാങ്ങി. ഇതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക 1-0 ന്റെ ലീഡ് നേടി.
44 പന്തില്‍ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശുഭ്മന്‍ ഗില്‍ (44 പന്തില്‍ 35), അക്ഷര്‍ പട്ടേല്‍ (44 പന്തില്‍ 44) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാര്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തത്. ക്യാപ്റ്റന്‍ ചരിത് അസലങ്ക 6.2 ഓവറില്‍ രണ്ട് മെയ്ഡന്‍ സഹിതം 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
