India vs Srilanka LIVE Score, 2nd ODI
കൊളംബോ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ 241 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 241 റണ്‍സെടുത്തത്. ഇന്ന് വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ലങ്കയെ 241-ല്‍ എത്തിച്ചത്. അവിഷ്‌ക ഫെറാന്‍ഡോ, കാമിന്ദു മെന്‍ഡിസ്, കുശാല്‍ മെന്‍ഡിസ്, ദുനിത് വെല്ലാലഗെ എന്നിവരുടെ മാന്യമായ സംഭാവനകള്‍ ലങ്കന്‍ ഇന്നിങ്സിന് മാറ്റുകൂട്ടി.
ആദ്യ മത്സരത്തില്‍ സമനിലയില്‍ വന്നെത്തിയ ഇന്ത്യന്‍ ടീം വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്നിറങ്ങിയിരിക്കുന്നത്. ശ്രീലങ്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. വാനിന്ദു ഹസരംഗ, മുഹമ്മദ് ഷിറാസ് എന്നിവര്‍ ഇന്ന് കളിക്കാനിറങ്ങില്ല. ഇവര്‍ക്ക് പകരക്കാരായി കമിന്ദു മെന്‍ഡിസും ജെഫ്രി വാന്‍ഡര്‍സെയുമാണ് ഇറങ്ങുന്നത്. ഏകദിനത്തിലെ നിരാശയകറ്റാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ച് മുന്നേറണം. രണ്ടാം ദിനത്തില്‍ ജയിച്ചാല്‍ മാത്രമെ ബാക്കിയുള്ള പരമ്പരകളില്‍ തിളങ്ങാനാവുകയുള്ളൂ.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
ശ്രീലങ്ക പ്ലേയിങ് ഇലവന്‍ പതും നിസംഗ, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, കമിന്ദു മെന്‍ഡിസ്, ദുനിത് വെല്ലാലഗെ, ജെഫ്രി വാന്‍ഡര്‍സേ, അകില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ.