ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിന പരമ്പര നാളെ

മൂന്നാം ദിനത്തില്‍ ഇന്ത്യ മാറ്റങ്ങളോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ശിവം ദുബെ, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ എന്നിവര്‍ പുറത്തിരിക്കാന്‍ സാധ്യതയേറെയാണ്.

author-image
Athira Kalarikkal
New Update
odi 3

Photo : Getty Images

Listen to this article
0.75x1x1.5x
00:00/ 00:00

കൊളംബോ: ശ്രീലങ്കക്കെതിരെ നിര്‍ണായകമായ മൂന്നാം ഏകദിനത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പിന്നിലാണ്. ഏകദിനത്തിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയാണ് വിജയിച്ചത്. മൂന്നാം മത്സരം ഇന്ത്യയ്ക്ക് പിടിച്ചടുക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമെ സമനില പിടിക്കാനാവുകയുള്ളൂ. ഇന്ന് ഉച്ചയ്ക്ക് 2.30ന് പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.

മൂന്നാം ദിനത്തില്‍ ഇന്ത്യ മാറ്റങ്ങളോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ശിവം ദുബെ, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ എന്നിവര്‍ പുറത്തിരിക്കാന്‍ സാധ്യതയേറെയാണ്. ദുബെ പുറത്തിരുന്നാല്‍ റിയാന്‍ പരാഗിന് മൂന്നാം ഏകദിനത്തില്‍ അവസരം ലഭിക്കും. രാഹുലിന് പകരം റിഷഭിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. 

india srilanka odi