India vs Sri Lanka
കൊളംബോ : ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്കു മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് ശ്രീലങ്ക നേടിയത്. പത്തും നിസ്സങ്കയുടെയും ദുനിത് വെല്ലലഗെയുടെയും അര്‍ധ സെഞ്ചുറികളാണ് ലങ്കയെ മികച്ച രീതിയില്‍ എത്തിച്ചത്. അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി. ടോസ് നേടി ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി എന്നതാണ് ടീമിലെ പ്രത്യേകത.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക പ്ലേയിങ് ഇലവന്‍ പതും നിസംഗ, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, വാനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, അകില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ, മുഹമ്മദ് ഷിറാസ്.