File Photo
കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ കൊളംബോയില്‍ തുടക്കം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ടി20 പരമ്പര തൂത്തുവാരിയ ടീമിലെ താരങ്ങള്‍ മാത്രമാണ് ഏകദിന പരമ്പരക്കുള്ള ടീമിലുള്ളത്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സി മികവിലാണ് ഇന്ത്യ മുന്നേറിയതെന്ന് ക്രിക്കറ്റ് ലോകം പറഞ്ഞിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ക്രിക്കറ്റില്‍ വീണ്ടും ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ടി20 ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിങ്കു സിംഗ്, രവി ബിഷ്‌ണോയ് എന്നിവരാരും ഏകദിന ടീമിലില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് മത്സരം
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍,റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.