/kalakaumudi/media/media_files/2026/02/26/indiaa-3-2026-02-26-23-20-30.jpg)
ചെന്നൈ:ജയിക്കണമെന്ന് സിംബാബ്ലെ ഒരിക്കല്‍ പോലും ആഗ്രഹിച്ചില്ല, അതിനുവേണ്ടി കളിച്ചുമില്ല. 20 ഓവറും പൂര്‍ത്തിയാക്കി പരമാവധി റണ്‍സ് നേടണമെന്ന ലക്ഷ്യത്തോടെ സിംബാബ്വെ ബാറ്റു വീശിയപ്പോള്‍ ട്വന്റി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെയുടെ ഇന്നിങ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു.
സെഞ്ചറിയോളം പോന്ന അര്‍ധസെഞ്ചറിയുമായി പോരാടിയ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (59 പന്തില്‍ 97*) ഇന്നിങ്‌സാണ് സിംബാബവെയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 31 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ രണ്ടു പോയിന്റായെങ്കിലും ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തു തന്നെയാണ്. ഒരേ പോയിന്റാണെങ്കിലും റണ്‍റേറ്റില്‍ മുന്നിലുള്ള വെസ്റ്റിന്‍ഡീസാണ് രണ്ടാമത്. അടുത്ത മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചാലെ ഇന്ത്യയ്ക്ക് സെമി ഫൈനല്‍ ഉറപ്പാക്കാനാകൂ. മാര്‍ച്ച് 1നാണ് ഇന്ത്യവെസ്റ്റിന്‍ഡീസ് മത്സരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
