ഇന്ത്യന്‍ യുവനിര വിജയവഴിയില്‍

ഇന്ന് ഇന്ത്യ ഉയര്‍ത്തിയ 235 എന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെക്ക് ആകെ 134 റണ്‍സ് മാത്രമെ എടുക്കാന്‍ ആയുള്ളൂ. ഇന്ത്യക്ക് ആയി മുകേഷ് കുമാറും ആവേശ് ഖാനും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. രവി ബിഷ്‌ണോയി 2 വിക്കറ്റും നേടി.

author-image
Athira Kalarikkal
New Update
main new

Photo : PTI

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹരാരെ : സിംബാബ്വെക്ക് എതിരായ രണ്ടാം ടി ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ന് 101 റണ്‍സിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പര 1-1 എന്നായി. ഇന്ന് ഇന്ത്യ ഉയര്‍ത്തിയ 235 എന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെക്ക് ആകെ 134 റണ്‍സ് മാത്രമെ എടുക്കാന്‍ ആയുള്ളൂ. ഇന്ത്യക്ക് ആയി മുകേഷ് കുമാറും ആവേശ് ഖാനും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. രവി ബിഷ്‌ണോയി 2 വിക്കറ്റും നേടി.

ഇന്ന് ആദ്യം ബാറ്റിയ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 234 റണ്‍സ് നേടിയിരുന്നു. ഇന്നലെ സിംബാബ്വെയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യ യുവനിര ഇന്ന് തങ്ങളുടെ മികവ് തെളിയിക്കാന്‍ ഉറപ്പിച്ചു തന്നെയായിരുന്നു കളത്തില്‍ ഇറങ്ങിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മികച്ച സെഞ്ച്വറി ആണ് ഇന്ത്യക്ക് ഇന്ന് കരുത്തായത്.

ശനിയാഴ്ച ഡക്കില്‍ പോയതിന്റെ വിഷമം അഭിഷേക് തന്റെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങി കൊണ്ട് തീര്‍ത്തു. ഇന്ന് വെറും 47 പന്തില്‍ നിന്നാണ് അഭിഷേക് ശര്‍മ സെഞ്ച്വറി നേടിയത്. അതും ഹാട്രിക് സിക്‌സുകള്‍ അടിച്ചായിരുന്നു അഭിഷേക് സെഞ്ച്വറിയിലേക്ക് എത്തിയത്. ആകെ 8 സിക്‌സും ഏഴ് ഫോറും അഭിഷേക് ശര്‍മ്മ ഇന്ന് അടിച്ചു.

 

sports news india Zimbabwe