പെർത്ത് :രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയയെ 295 റൺസിന് തകർത്ത് ഇന്ത്യ.ഒന്നാം ഇന്നിഗ്‌സിൽ 150നു ഓൾ ഔട്ടായ ഇന്ത്യ അപ്രതീക്ഷിത ചരിത്ര വിജയമാണ് ഓസിസ് മണ്ണിൽ കാഴ്ച്ചവെച്ചിരിക്കുന്നത്.ഒന്നാം ഇന്നിങ്‌സിലെ ബാറ്റിംഗ് തകർച്ചയ്ക്ക് പിന്നാലെ മിന്നുന്ന ബോളിങ് പ്രകടനങ്ങൾ കൊണ്ടും,രണ്ടാം ഇന്നിഗ്‌സിലെ തകർപ്പൻ ബാറ്റിംഗ് മികവ് കൊണ്ടും മാത്രമാണ് വിജയ ലക്ഷ്യം കൈവരിക്കാനായത്.ഇന്ത്യ-ഓസ്‌ട്രേലിയ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ജസ്പ്രീറ്റ് ബുംറ നയിക്കുന്ന ഇന്ത്യൻ ടീം പെർത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.ഇതിനു മുൻപ് 1977-ൽ നേടിയ 222 റൺസിന്റെ വിജയമായിരുന്നു മറ്റൊന്ന് .
ആദ്യ ഇന്നിങ്സിൽ ഇന്ത്യ150നു പുറത്താകുമ്പോൾ ആരാധകർക്ക് ഏറെ നിരാശയായിരുന്നു.ന്യൂസിലണ്ടിനെതിരെ ഇന്ത്യൻ മണ്ണിൽ തോറ്റു മടങ്ങിയ അതെ സാഹചര്യമാകും പെർത്തിലും സംഭവിക്കുകയെന്നാണ് എല്ലാവരും കരുതിയത്.എന്നാൽ ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ തകർപ്പൻ ബൗളിംഗ് പ്രകടനവും ക്യാപ്റ്റനായെത്തിയ ആദ്യ മത്സരത്തിൽ ജസ്പ്രീറ്റ് ബംറയുടെ അഞ്ചു വിക്കറ്റുകളും ആദ്യ ഇന്നിഗ്‌സിൽ ഇന്ത്യയെ മികച്ച ലീഡിൽ എത്തിച്ചു.
രണ്ടാം ഇന്നിഗ്‌സിലെ ഇന്ത്യയുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് എടുത്ത് പറയേണ്ടത്.ജയ്‌സ്വാളിന്റെയും കൊഹ്‌ലിയുടെ സ്വെഞ്ചുറികൾ ഇന്ത്യയുടെ ലീഡ് ഉയർത്തി.അങ്ങനെ ഇന്ത്യ ഓസ്‌ട്രേലിയക്ക് വിജയലക്ഷ്യമായി നൽകിയത് 534 റൺസാണ്.എന്നാൽ ഓസ്‌ട്രേലിയക്ക് തുടക്കം തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 58 ഓവറിൽ 238 റൺസിനു പുറത്തായി.ജസ്പ്രീറ്റ് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും മൂന്ന് വിക്കറ്റുകൾ ഓസ്‌ട്രേലിയയെ തകർത്തു.അഞ്ചു മത്സരങ്ങളുള്ള പെർത്ത് ടെസ്റ്റിൽ ഇന്ത്യ1-0 എന്ന നിലയിൽ മുന്നിലാണ്.ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ് പട്ടികയിലും ഇന്ത്യ ഒന്നാമതെത്തി.