/kalakaumudi/media/media_files/2025/01/20/darCrWJAZHIQ8UyEnN0u.jpeg)
India Kho Kho Team
ന്യൂഡല്‍ഹി: പ്രഥമ പുരുഷ, വനിതാ ഖോ ഖോ ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി ഇന്ത്യയുടെ ചരിത്ര നേട്ടം. ഫൈനലില്‍ നേപ്പാളിനെയാണ് ഇരു ടീമുകളും പരാജയപ്പെടുത്തിയത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന വനിതാ ഫൈനലില്‍ 7840നാണ് ഇന്ത്യയുടെ ജയം. ഒന്നാം ടേണില്‍ ഇന്ത്യ 34 പോയിന്റ് നേടി. രണ്ട്, മൂന്നു ടേണുകളിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.
രണ്ടാം ടേണില്‍ മാത്രമാണ് നേപ്പാള്‍ അല്‍പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. 5436 പോയിന്റിനാണ് പുരുഷ ടീം നേപ്പാളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ഇന്ത്യ മേല്‍ക്കൈ പുലര്‍ത്തി. ഒന്നാം ടേണില്‍ 260 നേടി ഇന്ത്യ രണ്ടാം ടേണില്‍ 5618 എന്ന ശക്തമായ നിലയിലെത്തി. അവസാന ടേണില്‍ നേപ്പാളിന് 8 പോയിന്റ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.