ചൈനയെ കീഴടക്കി ഇന്ത്യ വനിതകള്‍ ഏഷ്യന്‍ ഹോക്കി ചാമ്പ്യന്മാര്‍

ഫൈനല്‍ പോരാട്ടത്തില്‍ ചൈനയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ആതിഥേയരായ ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. മൂന്നാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച്  ദീപികയാണ് വിജയഗോള്‍ നേടിയത്.

author-image
Prana
New Update
INDIA

വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ മൂന്നാം തവണയും ഇന്ത്യ കിരീടം ചൂടി. ഫൈനല്‍ പോരാട്ടത്തില്‍ ചൈനയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ആതിഥേയരായ ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. മൂന്നാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച്  ദീപികയാണ് വിജയഗോള്‍ നേടിയത്.
ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ദീപികയ്ക്ക് പെനാല്‍റ്റി സ്‌ട്രോക്ക് നഷ്ടമായെങ്കിലും ഇന്ത്യ മത്സരത്തില്‍ ലീഡ് നിലനിര്‍ത്തുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു. ദീപിക ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (11) നേടിയ താരമായി. മൂന്നാം കിരീടം നേടിയതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ജേതാക്കളായ കൊറിയക്കൊപ്പം ഇന്ത്യയെത്തി. മുന്‍പ് 2016, 2023 പതിപ്പുകളിലും ഇന്ത്യന്‍ വനിതാ ടീം ജേതാക്കളായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍മാര്‍ മികച്ച സേവുകള്‍ നടത്തി തങ്ങളുടെ ഗോള്‍വല സംരക്ഷിച്ചു. ഇന്ത്യ ആദ്യപാദത്തില്‍ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. ഒരു പെനാല്‍റ്റി സ്‌ട്രോക്കില്‍ ലീഡ് ഉയര്‍ത്താന്‍ ദീപികയ്ക്ക് അവസരം ലഭിച്ചെങ്കിലും എതിര്‍ ഗോള്‍കീപ്പര്‍ കൃത്യമായ ഊഹങ്ങള്‍ നടത്തി ഗോള്‍ രക്ഷപ്പെടുത്തി. പിന്നീട് ഇന്ത്യന്‍ പ്രതിരോധം ടീമിന് വിജയം ഉറപ്പിക്കുന്നതില്‍ ഉറച്ചുനിന്നു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ജപ്പാന്‍ 41ന് മലേഷ്യയെ തോല്‍പിച്ചു.
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ വിജയത്തിന് ശേഷം ഹോക്കി ഇന്ത്യ എല്ലാ കളിക്കാര്‍ക്കും 3 ലക്ഷം വീതവും എല്ലാ സപ്പോര്‍ട്ട് സ്റ്റാഫിന് 1.5 ലക്ഷം വീതവും പാരിതോഷികം പ്രഖ്യാപിച്ചു. മത്സരത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പോഡിയം ഫിനിഷര്‍മാര്‍ക്കുള്ള പാരിതോഷികവും പ്രഖ്യാപിച്ചു. ഇന്ത്യക്ക് 10,000 യുഎസ് ഡോളര്‍ ലഭിക്കും, ചൈനയ്ക്കും ജപ്പാനും യഥാക്രമം 7000, 5000 ഡോളര്‍ നല്‍കും.

china india hockey asian champions trophy final