ദേ പിന്നേം.....വനിതകളും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു

ഷെഫാലി വര്‍മയുടെ അതിവേഗ ഇരട്ടസെഞ്ചറിയും, സ്മൃതി മന്ഥനയുടെ സെഞ്ചറിയുമാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. റിച്ച ഘോഷ് (86) ജമൈമ റോഡ്രിഗസ്, ഹര്‍മപ്രീത് കൗര്‍ എന്നിവര്‍ അര്‍ധസെഞ്ചറിയും തികച്ചു.

author-image
Athira Kalarikkal
New Update
MAIN-0
Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ പത്തു വിക്കറ്റ് ജയവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. രണ്ടാം ഇന്നിങ്‌സില്‍ 37 റണ്‍സ് വിജയലക്ഷ്യം, പത്താം ഓവറില്‍ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ ശുഭ സതീഷ് (26 പന്തില്‍ 13*), ഷെഫാലി വര്‍മ (30 പന്തില്‍ 24) എന്നിവര്‍ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കുറിച്ച 603 റണ്‍സിനെതിരെ ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക, ഒന്നാം ഇന്നിങ്‌സില്‍ 266 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 373 റണ്‍സിനും പുറത്താകുകായിരുന്നു.

ഷെഫാലി വര്‍മയുടെ അതിവേഗ ഇരട്ടസെഞ്ചറിയും (197 പന്തില്‍ 205), സ്മൃതി മന്ഥനയുടെ സെഞ്ചറിയുമാണ് (161 പന്തില്‍ 149) ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. റിച്ച ഘോഷ് (86) ജമൈമ റോഡ്രിഗസ് (55), ഹര്‍മപ്രീത് കൗര്‍ (69) എന്നിവര്‍ അര്‍ധസെഞ്ചറിയും തികച്ചു. വനിതകളുടെ ടെസ്റ്റില്‍ ആദ്യമായാണ് ടീം ടോട്ടല്‍ 600 കടക്കുന്നത്. മറുപടി ബാറ്റിങ്ങില്‍, ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി എട്ടു വിക്കറ്റ് വീഴ്ത്തിയ സ്‌നേഹ റാണയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സ്‌നേഹ റാണ, രാജേശ്വരി, ദീപ്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കയ്ക്ക് ആയി ക്യാപ്റ്റന്‍ വോള്‍വ്വാര്‍ഡ്റ്റും സുനെ ലസും സെഞ്ച്വറി നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 9 ഓവറിലേക്ക് ലക്ഷ്യം കണ്ടു വിജയം ഉറപ്പിച്ചു. ഷഫാലി 24 റണ്‍സുമായും ശുഭ സതീഷ് 13 റണ്‍സുമായി ക്രീസില്‍ പുറത്താകാതെ നിന്നു.

 

india