ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20;  ടീമിൽ ഇടം നേടി മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും

മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്.ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യും ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കും. ജനുവരി 16 മുതൽ ബെംഗളൂരുവിലാണ് ഏകദിന പരമ്പരയുടെ തുടക്കം.

author-image
Greeshma Rakesh
Updated On
New Update
IND W VS SA W

ആശ ശോഭന, സജന സജീവൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 ടീമിൽ ഇടം നേടി മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും.മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്.ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യും ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കും. ജനുവരി 16 മുതൽ ബെംഗളൂരുവിലാണ് ഏകദിന പരമ്പരയുടെ തുടക്കം.അതെസമയം ആശ ശോഭനയ്ക്ക് ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്.

ഏകദിന ടീം: ഹർമ്മൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ്മ, ദീപ്തി ശർമ്മ, ജമീമ റോഡ്രിഗ്‌സ്, റിച്ച ഘോഷ്, ഉമ ഛേത്രി, ഡയാലൻ ഹേമലത, രാധാ യാദവ്, ആശ ശോഭന, ശ്രേയങ്ക പാട്ടീൽ, സൈക്ക ഇഷാക്ക്, പൂജ വസ്‌ത്രേക്കർ, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, പ്രിയ പൂനിയ.

ടെസ്റ്റ് ടീം: ഹർമ്മൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ്മ, ശുഭ സതീഷ്, ദീപ്തി ശർമ്മ, ജമീമ റോഡ്രിഗ്‌സ്, സ്‌നേഹ് റാണ, രാജേശ്വരി ഗെയ്ക്ക്വാദ്, റിച്ച ഘോഷ്, ഉമ ഛേത്രി, സൈക്ക ഇഷാക്ക്, പൂജ വസ്‌ത്രേക്കർ, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, മേഘന സിംഗ്, പ്രിയ പൂനിയ.

ട്വന്റി 20 ടീം: ഹർമ്മൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ്മ, ഡയാലൻ ഹേമലത, ജമീമ റോഡ്രിഗ്‌സ്, റിച്ച ഘോഷ്, ഉമ ഛേത്രി, ദീപ്തി ശർമ്മ, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ, രാധാ യാദവ്, അമൻജോത് കൗർ, ആശ ശോഭന, ശ്രേയങ്ക പാട്ടീൽ, പൂജ വസ്‌ത്രേക്കർ, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി.

 

cricket bcci IND VS SA Indian Women Cricket