പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വിവാഹമോചനത്തില്‍ കലാശിച്ചത്

20 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് മേരി കോമും ഭര്‍ത്താവും പിരിയാനൊരുങ്ങുന്നത്. കുറച്ചു കാലമായി ഇരുവരും വേറെ വേറെ വീടുകളിലാണു താമസിക്കുന്നത്

author-image
Biju
New Update
SFG

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം മേരി കോമും ഭര്‍ത്താവ് കരുങ് ഒങ്‌ലറും വിവാഹ ബന്ധം അവസാനിപ്പിക്കുന്നു. 20 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് മേരി കോമും ഭര്‍ത്താവും പിരിയാനൊരുങ്ങുന്നത്. കുറച്ചു കാലമായി ഇരുവരും വേറെ വേറെ വീടുകളിലാണു താമസിക്കുന്നത്. അതേസമയം 2022 ലെ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മേരികോമിന്റെ ഭര്‍ത്താവ് മത്സരിച്ചതോടെയാണു ബന്ധം വഷളായതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

തിരഞ്ഞെടുപ്പു ചെലവുകള്‍ക്കായി മൂന്നു കോടിയോളം രൂപ കരുങ് ഒങ്‌ലര്‍ ചെലവാക്കിയിരുന്നു. ഈ പണത്തെച്ചൊല്ലിയുടെ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. നാലു മക്കള്‍ക്കൊപ്പം ഫരീദാബാദിലെ വീട്ടിലാണ് മേരി കോം ഇപ്പോള്‍ താമസിക്കുന്നത്. ഓങ്‌ലര്‍ ഡല്‍ഹിയിലാണുള്ളത്. തിരഞ്ഞെടുപ്പില്‍ വലിയ തുക നഷ്ടമുണ്ടായതില്‍ മേരി കോം രോഷത്തിലായിരുന്നെന്നും തിരഞ്ഞെടുപ്പില്‍ ഓങ്‌ലര്‍ തോല്‍ക്കുകകൂടി ചെയ്തതോടെ ഇതു വഷളായതായും റിപ്പോര്‍ട്ടുകളുണ്ട്.

തുടക്കത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന ഓങ്‌ലര്‍, പിന്നീട് മേരി കോമിന്റെ നിര്‍ദേശപ്രകാരമാണ് സമ്മതം മൂളിയത്. എന്നാല്‍ തോറ്റതോടെ മേരി കോം തന്നെ ഭര്‍ത്താവിനെതിരെ തിരിഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മേരികോമോ, ഓങ്‌ലറോ വിവാഹ മോചന അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മേരികോം ബിസിനസ് പങ്കാളികളില്‍ ഒരാളുമായി അടുപ്പത്തിലാണെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

mery kom