ഐപിഎല്‍ ഇംപാക്ട് പ്ലേയര്‍ നിയമം ഓള്‍റൗണ്ടര്‍മാരുടെ ഭാവിയെ ബാധിക്കും: രോഹിത് ശര്‍മ്മ

ഇംപാക്ട് പ്ലേയര്‍ നിയമത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

author-image
Athira Kalarikkal
New Update
Rohit Sharma

Rohit Sharma

Listen to this article
0.75x 1x 1.5x
00:00 / 00:00

 മുംബൈ :  ഐപിഎലിലെ ഇംപാക്ട് പ്ലെയര്‍ നിയമം ഓള്‍റൗണ്ടര്‍മാരുടെ പ്രകടനത്തെയും ഭാവിയെയും ദോഷമായി ബാധിക്കുമെന്ന് രോഹിത് ശര്‍മ്മ. ഇംപാക്ട് പ്ലേയര്‍ നിയമത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രതികരിക്കുകയായിരുന്നു.

 ''ഐപിഎലിലെ ഇംപാക്ട് പ്ലെയര്‍ നിയമം ഓള്‍റൗണ്ടര്‍മാരുടെ പ്രകടനത്തെയും ഭാവിയെയും ദോഷമായി ബാധിക്കുമെന്നാണ് എന്റെ അഭിപ്രായം. ക്രിക്കറ്റ് 11 പേരുടെ കളിയാണ്, 12 പേരുടേതല്ല.'' രോഹിത് ശര്‍മ പറഞ്ഞു.''ഐപിഎലില്‍ വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ തുടങ്ങിയവര്‍ക്കു വേണ്ടത്ര ബോളിങ് അവസരം കിട്ടുന്നില്ല ഇപ്പോള്‍. ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിക്കു നല്ലതല്ല.'' രോഹിത് ശര്‍മ വ്യക്തമാക്കി.

ഇംപാക്ട് പ്ലേയര്‍ നിയമത്തില്‍ ഐപിഎല്‍ ടീമുകള്‍ ബാറ്റര്‍മാരെയും ബോളര്‍മാരെയും അവസരത്തിനൊത്ത് ടീമില്‍നിന്നു മാറ്റുന്നുണ്ട്. ഇത് ഓള്‍ റൗണ്ടര്‍മാരുടെ കരിയറിന് മോശമായി ബാധിക്കുമെന്നാണ് രോഹിത് പറയുന്നത്. 

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് ഓള്‍ റൗണ്ടര്‍ ശിവം ദുബെയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി താരം മികച്ച ഫോമിലാണു കളിക്കുന്നത്. ബൗളിങ്ങില്‍ താരത്തിനു കാര്യമായ അവസരങ്ങള്‍ ലഭിക്കുന്നില്ല.

rohit sharma ipl 2024 season 17