/kalakaumudi/media/media_files/2025/12/20/india-2025-12-20-13-44-34.jpg)
മുംബൈ:ഐ സി സി ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും.
സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം.
വാർത്താസമ്മേളനത്തിൽ മുഖ്യ സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അ​ഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നായിരിക്കും ടീമിനെ പ്രഖ്യാപിക്കുക.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 3-1നു നേടിയതിനു പിന്നാലെയാണ് ലോകകപ്പ് ടീം പ്രഖ്യാപനം എന്നതു ശ്രദ്ധേയമാണ്.
ടീം പ്രഖ്യാപനത്തിനായി അഹമ്മദാബാദിൽ നിന്നു സൂര്യകുമാർ യാ​ദവ് മുംബൈയിൽ എത്തും.
ലോകകപ്പ് ടീമിനൊപ്പം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും ഒരുമിച്ച് പ്രഖ്യാപിക്കുക.
ജനുവരി 11നാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
ടി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള അതേ ടീമാകും ടി20 പരമ്പരയിലും കളിക്കുക.
ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍.
​ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ, യുഎസ്എ, നമീബിയ, നെതർലൻഡ്സ് എന്നിവരാണ് ഇന്ത്യയുടെ ​ഗ്രൂപ്പിലെ എതിരാളികൾ. ഫെബ്രുവരി ഏഴിന് യുഎസ്എയുമായുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
