indian cricket team to leave barbados amid hurricane threat to land in delhi tomorrow
ബാർബഡോസ്: ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെ മടക്കയാത്ര വൈകിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് പുറപ്പെടും.
ബി.സി.സി.ഐ ഒരുക്കുന്ന പ്രത്യേക വിമാനത്തിലായിരിക്കും ടീം യാത്ര തിരിക്കുക. ചൊവ്വാഴ്ച ബാർബഡോസ് സമയം വൈകീട്ട് ആറിന് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.30) ആയിരിക്കും ടീം പുറപ്പെടുക. ബുധനാഴ്ച രാത്രി 7.45ന് ടീം ഇന്ത്യയിൽ തിരിച്ചെത്തും.
ബാർബഡോസിൽന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോർക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനമെങ്കിലും വിമാനത്താളവം അടച്ചതോടെ ടീമിന്റെ യാത്ര മുടങ്ങുകയായിരുന്നു.
ട്വന്റി 20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീം നിലവിൽ ബാർബഡോസിലെ ഹിൽട്ടൺ ഹോട്ടലിൽ തങ്ങുകയാണ്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപിച്ചാണ് ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടത്.