Indian Cricket Team World Cup Victory Celebration
മുംബൈ : ട്വന്റി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉജ്വല വരവേല്‍പ്പ്. കനത്ത മഴയെ മറികടന്ന് ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകരാണു മറൈന്‍ ഡ്രൈവിലേക്കും വാങ്കഡെ സ്റ്റേഡിയത്തിലേക്കും ഇരച്ചെത്തിയത്. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളുമായി മുംബൈയിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
അഞ്ചു മണിക്ക് തുടങ്ങാനിരുന്ന റോഡ് ഷോ ഏറെ നേരം വൈകിയാണ് തുടങ്ങിയത്. സമയം എത്ര വൈകിയാലും ആരാധകരെല്ലാം ആവേശത്തില്‍ കാത്തിരിക്കുകയായിരുന്നു. അടുകൊണ്ടു തന്നെ റോഡ് ഷോ ആരംഭിക്കും മുന്‍പ് തന്നെ സ്റ്റേഡിയം ആരാധകരാല്‍ നിറഞ്ഞിരുന്നു.
പ്രത്യേകം തയ്യാറാക്കിയ ബസില്‍ ലോകകപ്പ് ട്രോഫിയുമായി ഇന്ത്യന്‍ താരങ്ങള്‍ ആരാധകര്‍ക്കിടയില്‍ എത്തിയത്. റോഡ് ഷോ ആരംഭിച്ചതിനു പിന്നാലെ സീനിയര്‍ താരം വിരാട് കോലി ട്വന്റി20 ലോകകപ്പ് ട്രോഫി ആരാധകരെ ഉയര്‍ത്തിക്കാണിച്ചു. പിന്നീട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് വീണ്ടും ആരാധകരെ അഭിവാദ്യം ചെയ്തു. വിജയയാത്രയില്‍ മലയാളി താരം സഞ്ജു സാംസണും പങ്കെടുത്തു. ബസിന്റെ ഒരു വശത്തുനിന്നാണ് സഞ്ജു ആരാധകരെ അഭിവാദ്യം ചെയ്തത്.