ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനാകാന്‍ അപേക്ഷ നല്‍കിയവരില്‍ ഫൗളറും കെവെല്ലും

2024-ല്‍ ലഭിച്ച 291 അപേക്ഷകളേക്കാള്‍ കുറവാണെങ്കിലും, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ പരിശീലകര്‍ ഇത്തവണ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

author-image
Jayakrishnan R
New Update
FOWLER

FOWLER

ന്യൂ ഡല്‍ഹി : ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ മുന്‍ ലിവര്‍പൂള്‍ താരങ്ങളായ റോബി ഫൗളറും ഹാരി കെവെല്ലും അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു . ഈ മാസം ആദ്യം മനോലോ മാര്‍ക്വസ് രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് 170 അപേക്ഷകളാണ് ലഭിച്ചതെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) അറിയിച്ചു.

2024-ല്‍ ലഭിച്ച 291 അപേക്ഷകളേക്കാള്‍ കുറവാണെങ്കിലും, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ പരിശീലകര്‍ ഇത്തവണ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫൗളര്‍ക്കും കെവെല്ലിനും പുറമെ, മുന്‍ ബ്രസീല്‍ അണ്ടര്‍-17 കോച്ച് കായോ സനാര്‍ഡി, ബാഴ്‌സലോണ റിസര്‍വ് ടീം മുന്‍ മാനേജര്‍ ജോര്‍ഡി വിന്യാല്‍സ്, താജിക്കിസ്ഥാന്‍, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ദേശീയ ടീമുകളെ പരിശീലിപ്പിച്ച പീറ്റര്‍ സെഗ്രറ്റ് എന്നിവരും അപേക്ഷകരുടെ കൂട്ടത്തിലുണ്ട്.

ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും വീണ്ടും അപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യയെ രണ്ട് തവണ പരിശീലിപ്പിച്ച അദ്ദേഹം നാല് ട്രോഫികള്‍ നേടാന്‍ ടീമിനെ സഹായിച്ചിട്ടുണ്ട്.

ഇന്ത്യയുടെ 2027 AFC ഏഷ്യന്‍ കപ്പ് യോഗ്യതാ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കേണ്ട വലിയ ദൗത്യമാണ് പുതിയ പരിശീലകനെ കാത്തിരിക്കുന്നത്. അടുത്തിടെ ഹോങ്കോങ്ങിനോടേറ്റ തോല്‍വി ഇന്ത്യയെ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തേക്ക് തള്ളിവിട്ടിരുന്നു. ഗ്രൂപ്പ് ജേതാക്കള്‍ക്ക് മാത്രമാണ് യോഗ്യത ലഭിക്കുക.

sports football