ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയായി

അന്തിമ തീരുമാനത്തിനായി ഈ മൂന്ന് പേരുകളും AIFF എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഐഎസ്എല്‍ പ്ലേഓഫില്‍ ഒരു ടീമിനെ നയിച്ച ആദ്യ ഇന്ത്യന്‍ പരിശീലകനാണ് ഖാലിദ് ജമീല്‍

author-image
Jayakrishnan R
New Update
COACH

ന്യൂ ഡല്‍ഹി : സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്വേസുമായി വേര്‍പിരിഞ്ഞതിന് ശേഷം ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായുള്ള തിരച്ചില്‍ ആരംഭിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) ഇപ്പോള്‍ മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഖാലിദ് ജമീല്‍, സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, സ്ലോവാക്യന്‍ പരിശീലകന്‍ സ്റ്റെഫാന്‍ ടാര്‍കോവിച്ച് എന്നിവരാണവര്‍. 170ല്‍ അധികം അപേക്ഷകളില്‍ നിന്നാണ് 3 പേരിലേക്ക് എ ഐ എഫ് എഫ് എത്തിയത്.

അന്തിമ തീരുമാനത്തിനായി ഈ മൂന്ന് പേരുകളും AIFF എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഐഎസ്എല്‍ പ്ലേഓഫില്‍ ഒരു ടീമിനെ നയിച്ച ആദ്യ ഇന്ത്യന്‍ പരിശീലകനാണ് ഖാലിദ് ജമീല്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂര്‍ ടീമുകളുമായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്.

ഇന്ത്യന്‍ ഫുട്‌ബോളില്‍ സുപരിചിതമായ പേരാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. അദ്ദേഹം മുമ്പ് രണ്ട് തവണ ദേശീയ ടീമിനെ പരിശീലിപ്പിക്കുകയും, അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യയുടെ ഫിഫ റാങ്കിംഗില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.യുവേഫ യൂറോ 2020-ല്‍ സ്ലോവാക്യയെ പരിശീലിപ്പിച്ച സ്റ്റെഫാന്‍ ടാര്‍കോവിച്ച്, മികച്ച അന്താരാഷ്ട്ര പരിചയസമ്പത്തും തന്ത്രപരമായ അച്ചടക്കവും കൊണ്ടുവരുന്നു.

sports football