/kalakaumudi/media/media_files/2025/07/08/habas-2025-07-08-21-20-10.jpg)
habas
ന്യൂഡല്‍ഹി: മുതിര്‍ന്ന സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബാസ് ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ നല്‍കുന്നു . ഈ മാസം ആദ്യം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി (AIFF) വഴിപിരിഞ്ഞ മാനോളോ മാര്‍ക്വേസിന്റെ ഒഴിവിലേക്കാണ് ഹബാസ് എത്തുന്നത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13 ആണ്.
68 വയസ്സുകാരനായ ഹബാസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകരില്‍ ഒരാളാണ്. 2014-ല്‍ എടികെയെ ആദ്യ ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, 2019-20 സീസണില്‍ എടികെ മോഹന്‍ ബഗാനൊപ്പവും ഈ നേട്ടം ആവര്‍ത്തിച്ചു. 2023-24 സീസണില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഐഎസ്എല്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും അദ്ദേഹം നേടി. നിലവില്‍ ഐ-ലീഗില്‍ ഇന്റര്‍ കാശിയെ പരിശീലിപ്പിക്കുന്ന അദ്ദേഹം അവരെ കിരീട സാധ്യതയുള്ള ടീമാക്കി മാറ്റി. അന്താരാഷ്ട്ര തലത്തില്‍, 1997-ല്‍ ബൊളീവിയയെ കോപ്പ അമേരിക്കയില്‍ റണ്ണേഴ്‌സ് അപ്പാക്കിയ ഹബാസ് വലന്‍സിയ, സെല്‍റ്റ വിഗോ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.