ഉസ്‌ബെക്കിസ്ഥാനെതിരായ ഇന്ത്യന്‍ വനിതാ സ്‌ക്വാഡ്

ഇന്ത്യന്‍ വനിതകള്‍ നിലവില്‍ ഹൈദരാബാദില്‍ ക്യാമ്പ് ചെയ്യുകയാണ്. മെയ് 31 നും ജൂണ്‍ 4 നും ആണ് മത്സരങ്ങള്‍ നടക്കുക. നാളെ ഉസ്ബെക്ക് തലസ്ഥാനത്തേക്ക് ഇന്ത്യന്‍ ടീം യാത്ര ചെയ്യും.

author-image
Athira Kalarikkal
New Update
UZ

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

ഖത്തര്‍ : ഉസ്‌ബെക്കിസ്ഥാനെതിരായ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള 23 അംഗ ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം സ്‌ക്വാഡിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യന്‍ വനിതകള്‍ നിലവില്‍ ഹൈദരാബാദില്‍ ക്യാമ്പ് ചെയ്യുകയാണ്. മെയ് 31 നും ജൂണ്‍ 4 നും ആണ് മത്സരങ്ങള്‍ നടക്കുക. നാളെ ഉസ്ബെക്ക് തലസ്ഥാനത്തേക്ക് ഇന്ത്യന്‍ ടീം യാത്ര ചെയ്യും.

ഗോള്‍കീപ്പര്‍മാര്‍: ശ്രേയ ഹൂഡ, മൈബാം ലിന്തോയിങ്കംബി ദേവി, മൊയ്രാങ്‌തെം മൊണാലിഷ ദേവി.
ഡിഫന്‍ഡര്‍മാര്‍: ലോയിതോങ്ബാം ആശാലതാ ദേവി, സഞ്ജു, ഹേമാം ഷില്‍ക്കി ദേവി, ജൂലി കിഷന്‍, അസ്താം ഒറോണ്‍, അരുണ ബാഗ്, സോറോഖൈബാം രഞ്ജന ചാനു, വാങ്ഖേം ലിന്തോയിംബി ദേവി.

മിഡ്ഫീല്‍ഡര്‍മാര്‍: കാര്‍ത്തിക അംഗമുത്തു, കാവ്യ, നൗറെം പ്രിയങ്ക ദേവി, നേഹ, സന്ധ്യ രംഗനാഥന്‍, സംഗീത ബസ്‌ഫോര്‍, സൗമ്യ ഗുഗുലോത്ത്, അഞ്ജു തമാങ്. ഫോര്‍വേഡുകള്‍: കാജോള്‍ ഡിസൂസ, കരിഷ്മ ഷിര്‍വോയ്കര്‍, പ്യാരി സാക്‌സ, സെര്‍ട്ടോ ലിന്‍ഡ കോം.
മുഖ്യ പരിശീലകന്‍: ലംഗം ചാവോബ ദേവി.

 

Indian squad football