അര്‍ജന്റീനയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി ടീം

ഹര്‍മന്‍പ്രീത് സിംഗ് ഹാട്രിക് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അരയ്ജീത് സിംഗ് ഹുണ്ടലും ഗുര്‍ജന്ത് സിങ്ങും ഇന്ത്യക്ക് ആയി ഓരോ ഗോള്‍ വീതവും നേടി.

author-image
Athira Kalarikkal
Updated On
New Update
Hockey

Photo: AP

Listen to this article
0.75x1x1.5x
00:00/ 00:00

ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍  പ്രോ ലീഗില്‍ ഒളിംപിക്‌സ് സ്വര്‍ണ ജേതാക്കളായിരുന്ന അര്‍ജന്റീനയെ അടിച്ചിട്ട് ഇന്ത്യന്‍ ടീം. 5-4 സ്‌കോറിനാണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ വിജയം. കുറച്ചു കാലമായി മോശം ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ടീമിന് ഇത് ആശ്വാസ വിജയമായിരിക്കും. 

ഹര്‍മന്‍പ്രീത് സിംഗ് ഹാട്രിക് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അരയ്ജീത് സിംഗ് ഹുണ്ടലും ഗുര്‍ജന്ത് സിങ്ങും ഇന്ത്യക്ക് ആയി ഓരോ ഗോള്‍ വീതവും നേടി.

കളി തീരാന്‍ 8 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഇന്ത്യ 5-2 ന് മുന്നില്‍ ആയിരുന്നു. എന്നാല്‍ 2 ഗോള്‍ നേടി അര്‍ജന്റീന തിരിച്ചടിച്ചപ്പോള്‍ ഇന്ത്യക്ക് ആശങ്കയേകിയെങ്കിലും വിജയം കൈവരിക്കാനായി. ജൂണ്‍ 1ന് ജര്‍മ്മനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

argentina indian team International Hockey Federation