indian leander paes and vijay amritraj make history after joining tennis hallmof fame
ന്യൂപോർട്ട് (അമേരിക്ക): ഇന്ത്യൻ ടെന്നീസ് ഇതിഹാസങ്ങളായ ലിയാണ്ടർ പേസും വിജയ് അമൃത്‌രാജും ഇൻർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയ്മിൽ. ഏഷ്യയിൽനിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യതാരങ്ങളാണ് ഇരുവരും.
പേസ് 1996-ലെ അത്‌ലാന്റാ ഒളിമ്പിക്‌സ് ടെന്നീസിൽ വെങ്കലമെഡൽ ജേതാവാണ്. എട്ട് ഗ്രാന്റ്സ്ലാം ഡബിൾസ് കിരീടങ്ങളും 12 മിക്‌സഡ് ഡബിൾസ് കിരീടങ്ങളും നേടിയിട്ടുണ്ട്. ഡബിൾസിൽ ലോക ഒന്നാം നമ്പറായിരുന്നു. ഇന്ത്യയുടെ പല പ്രമുഖ ഡേവിസ് കപ്പ് വിജയങ്ങളിലും പങ്കാളിയായി.
ഇന്ത്യയുടെ മുൻ ഡേവിസ് കപ്പ് ക്യാപ്റ്റനായിരുന്ന അമൃത്‌രാജിനെ ടെന്നീസിന് നൽകിയ സംഭാവനകൾ പരിഗണിച്ച് കോൺട്രിബ്യൂട്ടർ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്.ലോകറാങ്കിങ്ങിൽ 18-ാം സ്ഥാനംവരെ എത്തിയിരുന്ന അമൃത്‌രാജ് 1974-ലും 1987-ലും ഇന്ത്യയെ ഡേവിസ് കപ്പ് ഫൈനലിലേക്ക് നയിച്ചു. യു.എസ്. ഓപ്പണിലും വിംബിൾഡണിലും രണ്ടുതവണ ക്വാർട്ടറിൽ കടന്നിരുന്നു. വിരമിച്ചശേഷം സ്പോർട്സ് ബ്രോഡ്കാസ്റ്റിങ്‌രംഗത്ത് സജീവമായി.