ഏകദിന റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ താരങ്ങള്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരേ ഗില്ലും പാകിസ്താനെതിരേ കോലിയും സെഞ്ചുറി തികച്ചിരുന്നു.ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതുള്ള ഗില്ലിന് 817 റേറ്റിങ് പോയന്റുണ്ട്.

author-image
Prana
New Update
indian cricket team

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഏകദിന റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിങ്ങിലാണ് ഇന്ത്യയുടെ മേധാവിത്വം. യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിരാട് കോലി അഞ്ചാമതെത്തി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരേ ഗില്ലും പാകിസ്താനെതിരേ കോലിയും സെഞ്ചുറി തികച്ചിരുന്നു.ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതുള്ള ഗില്ലിന് 817 റേറ്റിങ് പോയന്റുണ്ട്. 770 റേറ്റിങ്ങോടെ പാക് താരം ബാബര്‍ അസം രണ്ടാമതും 757 റേറ്റിങ്ങോടെ രോഹിത് ശര്‍മ മൂന്നാമതുമുണ്ട്. 743 റേറ്റിങ്ങോടെയാണ് കോലി ന്യൂസീലൻഡിന്റെ ഡാരിൽ മിച്ചലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയത്.കിവീസ് ബാറ്റര്‍ വില്‍ യങ് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 14-ാമതെത്തി. ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്ര 18 സ്ഥാനങ്ങള്‍ മറികടന്ന് 24-ാമതാണുള്ളത്. കെ.എല്‍ രാഹുല്‍ 15-ാം സ്ഥാനത്തെത്തി.ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ശ്രീലങ്കന്‍ താരം മഹീഷ് തീക്ഷണയാണ് ഒന്നാമത്. അഫ്ഗാന്‍ സൂപ്പര്‍താരം റാഷിദ് ഖാന്‍ രണ്ടാമതും ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്നാമതുമാണ്. 

odi