ഐപിഎല്‍ ആവേശം, ആദ്യ പോരാട്ടത്തില്‍ ഏറ്റുമുട്ടാന്‍  കൊല്‍ക്കത്തയും ബെംഗളൂരുവും

13 വേദികളിലായി 74 മത്സരങ്ങള്‍ നടക്കും. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന നഗരങ്ങള്‍ക്ക് പുറമേ വിശാഖപട്ടണം, ഗുവാഹാട്ടി, ധര്‍മശാല, എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും.

author-image
Athira Kalarikkal
New Update
ipl 2025

Representational Image

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 മത്സരങ്ങളുടെ ഔദ്യോഗിക ഫിക്‌സ്ചര്‍ പുറത്തുവിട്ടു. ആദ്യ മത്സരം മാര്‍ച്ച് 22ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക.

രണ്ടാം ദിവസം ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സാണ്. മാര്‍ച്ച് 23ന് ഹൈദരാബാദില്‍ വെച്ചാണ് മത്സരം. മേയ് 
25നാണ് ഫൈനല്‍.

13 വേദികളിലായി 74 മത്സരങ്ങള്‍ നടക്കും. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന നഗരങ്ങള്‍ക്ക് പുറമേ വിശാഖപട്ടണം, ഗുവാഹാട്ടി, ധര്‍മശാല, എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ അവരുടെ ഏതാനും ഹോം മത്സരങ്ങള്‍ ഈ വേദികളില്‍ കളിക്കും.

മെയ് 18നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫുകള്‍ ഹൈദരാബാദിലും കൊല്‍ക്കത്തയിലുമായി നടക്കും. 

 

ipl schedule Kolkata Night Riders