ഇന്ന് രാവിലെ നടന്ന ലോക അത്ലറ്റിക്സ് റിലേയില്‍ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ പാരീസ് ഒളിമ്പിക്‌സ് യോഗ്യത നേടി. ഇന്ന് രണ്ടാം റൗണ്ട് ഹീറ്റ്സില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യന്‍ പുരുഷ-വനിതാ 4×400 മീറ്റര്‍ റിലേ ടീമുകള്‍ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയത്.
വനിതാ വിഭാഗത്തില്‍ രൂപാല്‍ ചൗധരി, എം ആര്‍ പൂവമ്മ, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേശന്‍ എന്നിവരുടെ ടീം 3 മിനിറ്റ് 29.35 സെക്കന്‍ഡില്‍ ജമൈക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.
മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മല്‍, അരോകിയ രാജീവ്, അമോജ് ജേക്കബ് എന്നിവരടങ്ങിയ പുരുഷ ടീം 3 മിനിറ്റും 3.23 സെക്കന്‍ഡും എന്ന ടൈമില്‍ ഫിനിഷ് ചെയ്തു, അവരുടെ ഹീറ്റ്സില്‍ യുഎസിനു പിന്നില്‍ രണ്ടാം സ്ഥാനവും നേടി.
ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്സിന് രണ്ടാം റൗണ്ടിലെ മൂന്ന് ഹീറ്റ്സുകളിലെയും ആദ്യ രണ്ട് ടീമുകളാണ് യോഗ്യത നേടുന്നത്. പാരീസ് ഗെയിംസിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.
WOMEN ARE GOING TO PARIS2024
— IndiaSportsHub (@IndiaSportsHub) May 6, 2024
pic.twitter.com/SAjhdyxiA1