Reresentational Image
ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കം. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്. നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സും ഐഎസ്എൽ കപ്പ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസൺ ആരംഭിക്കുന്നത്. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ആണ് മത്സരം നടക്കുന്ന്.
മോഹൻ ബഗാൻ, ജോസ് മോളിന എന്ന പുതിയ പരിശീലകനൊപ്പം, കിരീടം നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. മുമ്പ് 2016ൽ എടികെയെ വിജയത്തിലേക്ക് നയിച്ച മൊലീന, ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആവേശം മോഹൻ ബഗാനുണ്ട്.മറുവശത്ത്, പീറ്റർ ക്രാറ്റ്‌ക്കി പരിശീലിപ്പിക്കുന്ന മുംബൈ സിറ്റി എഫ്‌സി കഴിഞ്ഞ സീസണിലെ നല്ല പ്രകടനം തുടരാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ സീസണിൽ 10 ഗോളുകൾ നേടിയ മുംബൈ സിറ്റിയുടെ യുവതാരം ലാലിയൻസുവാല ചാങ്‌തെയും ഐഎസ്എൽ അരങ്ങേറ്റ സീസണിൽ 11 ഗോളുകൾ നേടിയ മോഹൻ ബഗാൻ്റെ ജേസൺ കമ്മിംഗ്‌സും ആണ് ഇന്ന് ഏവരും ഉറ്റു നോക്കുന്ന പ്രധാന കളിക്കാർ.