ഇന്ത്യക്ക് ചരിത്രനേട്ടം; 14 വര്‍ഷത്തിന് ശേഷം ലോകകപ്പ് സ്വര്‍ണം നേടി  പുരുഷ റീകര്‍വ് ടീം

അമ്പെയ്ത്തില്‍ ലോകകപ്പില്‍ സ്വര്‍ണ നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യന്‍ പുരുഷ റീകര്‍വ് ടീം. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് ഈ നേട്ടമുണ്ടാകുന്നത്. 

author-image
Athira Kalarikkal
New Update
Archery

സ്വര്‍ണം നേടിയ പുരുഷ റീകര്‍വ് ടീം അംഗങ്ങള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ഷാങ്ഹായ് : അമ്പെയ്ത്തില്‍ ലോകകപ്പില്‍ സ്വര്‍ണ നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യന്‍ പുരുഷ റീകര്‍വ് ടീം. ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീം ഒളിംപിക്‌സ് ചാംപ്യന്‍മാരായ ദക്ഷിണ കൊറിയയെയാണ് ഫൈനലില്‍ പരാജയപ്പെടുത്തി മുന്നേറിയത്. 

   2010 ലെ ഷാങ്ഹായ് ലോകകപ്പില്‍ സ്വര്‍ണം നേടിയ ടീമിലും നാല്‍പ്പതുകാരനായ തരുണ്‍ദീപ് റായ് അംഗമായിരുന്നു. ഇതോടെ റീകര്‍വ് ഇനത്തില്‍ ഇന്ത്യന്‍ ടീം പാരിസ് ഒളിംപിക്‌സ് സാധ്യതയും നിലനിര്‍ത്തി. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് ഈ നേട്ടമുണ്ടാകുന്നത്. 

   ഈ സീസണിലെ ആര്‍ച്ചറി ലോകകപ്പ് ഒന്നാം സ്റ്റേജില്‍ 5 സ്വര്‍ണവും 2 വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ ആകെ നേട്ടം. വനിതകളുടെ റീകര്‍വ് വ്യക്തിഗത ഇനത്തില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ ദീപിക കുമാരി വെള്ളി നേടി. നീണ്ട ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കു തിരിച്ചെത്തിയ ദീപിക ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍ ലിം സിയോണിനോടാണ് പരാജയപ്പെട്ടത്.

Recover team indian Archery