/kalakaumudi/media/media_files/2025/12/06/indian-2025-12-06-11-50-13.jpg)
ചെന്നൈ: ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ മലയാളിയായ പി ആര്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം സെമിയില്‍ കടന്നു.
ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ സെമി ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചു.
മത്സരത്തിൽ ആദ്യ പകുതിയിൽ ബെൽജിയം സ്‌കോർ ചെയ്തു.
13-ാം മിനിറ്റിൽ ഗാസ്പാർഡിലൂടെയയിരുന്നു ലീഡ്.
ഒരു ഗോൾ വഴങ്ങിയതിന് പിന്നാലെ തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറ്റം ശക്തമാക്കി.
ഒരു പരിധി വരെ ഇന്ത്യയുടെ ആക്രമണങ്ങളെ ബെൽജിയം പ്രതിരോധിച്ചു.
രണ്ടാം ക്വാർട്ടർ ഗോൾരഹിതമായിരുന്നു.
എന്നാൽ മൂന്നാം ക്വാർട്ടറിന്റെ അവസാനം ഇന്ത്യ വലകുലുക്കി. 45-ാം മിനിറ്റിൽ രോഹിത്താണ് ലക്ഷ്യം കണ്ടത്.
എന്നാൽ നാലാം ക്വാർട്ടറിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.
ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഗോളടിച്ച് ഇന്ത്യ ലീഡെടുത്തു. തിവാരിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.
മത്സരം ഇന്ത്യ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ബെൽജിയം സമനിലയിലാക്കി. നേതൻ റൊഗെയാണ് ലക്ഷ്യം കണ്ടത്.
അതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിന് ബെൽജിയത്തെ കീഴടക്കി ഇന്ത്യ സെമി ടിക്കറ്റെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
