ആസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 34.2 ഓവറില്‍ 100 റണ്‍സിന് ഓള്‍ഔട്ടായി. വെറും 16.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി.

author-image
Prana
New Update
india women

ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വിയോടെ തുടക്കം. ബാറ്റര്‍മാര്‍ നിറംമങ്ങിയ മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 34.2 ഓവറില്‍ 100 റണ്‍സിന് ഓള്‍ഔട്ടായി. വെറും 16.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി.
ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക്  ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 11 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായി. 
23 റണ്‍സെടുത്ത ജെമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍ലീന്‍ ദിയോള്‍ 19 റണ്‍സും ഹര്‍മന്‍പ്രീത് കൗര്‍ 17 റണ്‍സും നേടി. 14 റണ്‍സായിരുന്നു റിച്ച ഘോഷായിരുന്നു സമ്പാദ്യം. മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല. അഞ്ച് വിക്കറ്റെടുത്ത മേഗന്‍ സ്‌കട്ടാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ നട്ടെല്ലൊടിച്ചത്.
ഓസ്‌ട്രേലിയയ്ക്കായി ലിച്ച്ഫീല്‍ഡും ജോര്‍ജിയ വോളും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 48 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ലിച്ച്ഫീല്‍ഡ് 35 റണ്‍സും ജോര്‍ജിയ വോള്‍ പുറത്താകാതെ 46 റണ്‍സും നേടി. എന്നാല്‍ പിന്നീട് ഓസീസിനും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. മുന്നിലുള്ളത് ചെറിയ ലക്ഷ്യം എന്നത് ഓസ്‌ട്രേലിയയ്ക്ക് തുണയായി.
49 റണ്‍സിനിടെ അഞ്ച് വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. എലിസ് പെറിയും ബെത്ത് മൂണിയും ഓരോ റണ്ണിന് ക്രീസ് വിട്ടു. അന്നാബെല്‍ ആറ് റണ്‍സും ആഷ്‌ലി ഗാര്‍ഡ്‌നെര്‍ എട്ട് റണ്‍സുമാണ് നേടിയത്. നാല് റണ്‍സുമായി തഹ്ലിയ മഗ്രാത്ത് പുറത്താകാതെ നിന്നു.

women cricket india vs australia