ചരിത്രം കുറിച്ച് ഇന്ത്യ; 600 കടക്കുന്ന ആദ്യ ടീം

ഇന്ന് റിച്ച ഘോഷിന്റെയും ഹര്‍മന്‍പ്രീത് കോറിന്റെയും വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുക ആയിരുന്നു. റിച്ച ഘോഷ് 90 പന്തില്‍ നിന്ന് 86 റണ്‍സും ഹര്‍മന്‍പ്രീത് 69 റണ്‍സും എടുത്തു.

author-image
Athira Kalarikkal
New Update
Women's cricket

Listen to this article
0.75x 1x 1.5x
00:00 / 00:00

വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രത്തിന്റെ പുതിയ താളുകള്‍ കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ വനിത 603/6 റണ്‍സ് നേടി. വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീം 600 റണ്‍സ് എടുക്കുന്നത്. ഓസ്‌ട്രേലിയയുടെ 575 എന്ന റെക്കോര്‍ഡ് ആണ് ഇന്ത്യ ഇന്ന് മറികടന്നത്.ഇന്ന് റിച്ച ഘോഷിന്റെയും ഹര്‍മന്‍പ്രീത് കോറിന്റെയും വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുക ആയിരുന്നു. റിച്ച ഘോഷ് 90 പന്തില്‍ നിന്ന് 86 റണ്‍സും ഹര്‍മന്‍പ്രീത് 69 റണ്‍സും എടുത്തു. ഇന്നലെ ഇന്ത്യക്ക് ആയി ഷഫാലി വര്‍മ 205 റണ്‍സും സ്മൃതി മന്ദാന 149 റണ്‍സും എടുത്തിരുന്നു.

 

indian womens cricket record