ഇന്ത്യയുടെ മനു ഭാക്കറിന് തോല്‍വി: 25 മീറ്റര്‍ ഷൂട്ടിംഗില്‍ നാലാമത്

മനുവിന്റെ പാരിസിലെ അവസാന മത്സരമായിരുന്നു ഇത്. മുമ്പ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍സില്‍ വനിത വിഭാഗത്തിലും മിക്‌സഡ് ഇനത്തിലും മനു വെങ്കല മെഡല്‍ നേടിയിരുന്നു.

author-image
Prana
New Update
manu bhaker shooting
Listen to this article
0.75x1x1.5x
00:00/ 00:00

പാരിസ് ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനു ഭാക്കറിന് തോല്‍വി. അവസാന നിമിഷം വരെ മെഡല്‍ പ്രതീക്ഷ ഉണര്‍ത്തിയ ശേഷം ഇന്ത്യന്‍ വനിത താരം നാലാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു. മനുവിന്റെ പാരിസിലെ അവസാന മത്സരമായിരുന്നു ഇത്. മുമ്പ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍സില്‍ വനിത വിഭാഗത്തിലും മിക്‌സഡ് ഇനത്തിലും മനു വെങ്കല മെഡല്‍ നേടിയിരുന്നു.
ഇന്നത്തെ മത്സരത്തില്‍ ആദ്യ സീരിസില്‍ രണ്ട് പോയിന്റ് മാത്രം നേടിയ മനു ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍ ശക്തമായി പോരാടിയ താരം മൂന്ന് സീരിസ് പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. നാലാം സീരിസില്‍ ആറാം സ്ഥാനത്തേയ്ക്ക് വീണു. എങ്കിലും വീണ്ടും ശക്തമായി തിരിച്ചുവന്ന മനു ഏഴാം സീരിസ് ഷൂട്ടിംഗ് കഴിയും വരെ രണ്ടാം സ്ഥാനത്ത് തന്നെ തുടര്‍ന്നു.
വെങ്കല മെഡല്‍ ജേതാവിനെ നിശ്ചയിക്കുന്ന എട്ടാം സീരിസില്‍ മനുവിന് വിജയിക്കാന്‍ കഴിഞ്ഞില്ല. ഹംഗറിയുടെ വെറോണിക മേജറോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. പാരിസ് ഒളിംപിക്‌സില്‍ ഇതുവരെ മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യന്‍ സംഘത്തിന്റെ നേട്ടം. മെഡല്‍ ടേബിളില്‍ ഇന്ത്യയുടെ സ്ഥാനം 47-ാമതാണ്.

Manu Bakhar shooting