/kalakaumudi/media/media_files/oEG8MNKeDXz0rfYhbMgs.jpeg)
ഇന്തോനേഷ്യഓപ്പണിൽആദ്യറൗണ്ടിൽപുറത്തായിഇന്ത്യയുടെഒളിമ്പിക്സ്താരംപിവിസിന്ധു. ചൈനീസ് തായ്പേയിയുടെ ഹ്സുവെൻചിയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് പുറത്താവുകയായിരുന്നു. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യൻ താരം രണ്ടാം സെറ്റ് നേടിയെങ്കിലും മൂന്നാം സെറ്റിൽ തായ്പേയ് താരത്തിന്റെ ആക്രമണത്തിനുമുന്നിൽ ചെറുത്തുനിൽക്കാൻആയില്ല.
വനിതാ സിംഗിൾസിൽ 15-21,21-15,14-21 എന്ന സ്കോറിനാണ് തായ്പേയ് താരത്തോട് സിന്ധുപരാജയംഏറ്റുവാങ്ങിയത്. അതെസമയം ഹ്സുവെൻചിയുടെആദ്യവിജയമാണിത്. ഒരു മണിക്കൂറും പത്തും മിനിട്ടുമാണ് കളിനീണ്ടത്. കഴിഞ്ഞ വർഷം രണ്ടാം റൗണ്ടിലാണ് ഇതേ ടൂർണമെന്റിൽ സിന്ധു പുറത്തായത്. സൂപ്പർ 1000 ടൂർണമെന്റിൽ ആദ്യ റൗണ്ടിലുണ്ടായ തിരിച്ചടി മുൻ ലോകചാമ്പ്യന് നൽകുന്നത് വലിയ വെല്ലുവിളികളാണ്. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് സിന്ധു നിലവിൽ കടന്നു പോകുന്നത്.