ഒടുവിൽ ടീമിൽ ഇടംനേടി  മലയാളി താരം സഞ്ജു സാംസൺ; ടി20 ലോകകപ്പ് ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഹാർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.ആരാധകർ ആ​ഗ്രഹിച്ചതുപോലെ മലയാളി താരം സഞ്ജു സാംസൺ ഇത്തവണ സ്‌ക്വാഡിൽ ഇടം നേടി.

author-image
Greeshma Rakesh
Updated On
New Update
t20-world-cup-2024

sanju samson in t20 world cup 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഹാർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.ആരാധകർ ആ​ഗ്രഹിച്ചതുപോലെ മലയാളി താരം സഞ്ജു സാംസൺ ഇത്തവണ സ്‌ക്വാഡിൽ ഇടം നേടി.

സഞ്ജുവും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർ.ചൊവ്വാഴ്ച നടന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനം.അതെസമയം  കെ.എൽ രാഹുൽ എന്നിവർക്ക് ടീമിൽ ഇടംനേടാനായില്ല.ടീമിനെ സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമെന്നാണ് വിവരം.

ടി20 ലോകകപ്പ്  ഇന്ത്യൻ ടീം:  രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (ഡബ്ല്യുകെ), സഞ്ജു സാംസൺ (ഡബ്ല്യുകെ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മൊഹമ്മദ്. സിറാജ്.

 

Sanju Samson Indian Cricket Team t20 world cup 2024