ശ്രീലങ്കക്കെതിരായ ടി20 പരമ്പര: ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു, സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍

സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയശേഷം സ്മൃതി കളിക്കാനിറങ്ങുന്ന ആദ്യ പരമ്പര കൂടിയാണിത്. 21ന് വിശാഖപട്ടണത്താണ് അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരവും ഇതേവേദിയില്‍ നടക്കും

author-image
Biju
New Update
smrithi new

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം നേടി. ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. മലയാളി താരങ്ങളാരും ടീമിലിടം നേടിയില്ല. ഏകദിന ലോകകപ്പ് ജേതാക്കളായശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യ പരമ്പരയാണിത്.

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ സ്മൃതി മന്ദാന തന്നെയാണ് വൈസ് ക്യാപ്റ്റന്‍. സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയശേഷം സ്മൃതി കളിക്കാനിറങ്ങുന്ന ആദ്യ പരമ്പര കൂടിയാണിത്. 21ന് വിശാഖപട്ടണത്താണ് അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരവും ഇതേവേദിയില്‍ നടക്കും.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങള്‍.ടി20 പരമ്പരക്കുശേഷം ശ്രീലങ്കക്കെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും കളിക്കും.  

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം:ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, സ്നേഹ റാണ, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ഹര്‍ലീന്‍ ഡിയോള്‍, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, രേണുക സിങ് താക്കൂര്‍, റിച്ച ഘോഷ്, ശ്രീമ ഘോഷ്.