ഒളിംപിക്സിൽ ഇന്ത്യയുടെ ടെന്നിസ് മെഡൽ പ്രതീക്ഷകൾക്ക് അന്ത്യം;ഡബിൾസ്- സിംഗിൾസ് ടീമുകൾ പുറത്ത്

ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺ‍ഫിൽസ് എന്നിവരോടാണ് തോറ്റത്. 5–7, 2–6 എന്നീ നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്. ഞായറാഴ്ച്ച നടന്ന പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സുമിത് നാഗലും ആദ്യ റൗണ്ടിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.

author-image
Greeshma Rakesh
New Update
tennis

Sumit Nagal (left) Rohan Bopanna and N Sriram Balaji (right)

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ്: പാരീസ് ഒളിംപിക്സിൽ ടെന്നിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് അന്ത്യമായി.പുരുഷ ഡബിൾസിൽ ഇന്ത്യയുടെ  പ്രതീക്ഷയായിരുന്ന രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ട് കാണാതെ പുറത്തായി.ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺ‍ഫിൽസ് എന്നിവരോടാണ് തോറ്റത്. 5–7, 2–6 എന്നീ നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്. ഞായറാഴ്ച്ച നടന്ന പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സുമിത് നാഗലും ആദ്യ റൗണ്ടിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ആദ്യ സെറ്റ് പോരാട്ടത്തിൽ തുടക്കത്തിൽ തന്നെ മത്സരം കൈവിട്ടുപോയ ഇന്ത്യൻ താരങ്ങൾ പിന്നീട് 5–5 എന്ന സ്കോറിലേക്കെത്തി തിരികെ ഫോമിലേയ്ക്ക് വന്നെങ്കിലും അവസാന നിമിഷം അടിപതറുകയായിരുന്നു.ഇതോടെ രണ്ടാം സെറ്റ് ഫ്രഞ്ച് സഖ്യം അനായാസം മറികടന്നു.

ഇതോടെ ഇന്ത്യൻ സഖ്യത്തിന്റെ പ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചു.ടെന്നീസിലെ മറ്റൊരു ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന സുമിത് നാഗൽ ഫ്രഞ്ച് താരം കൊറെന്റിൻ മൗറ്റെറ്റിനോടാണ് പുരുഷ സിംഗിൾസിൽ‍ തോറ്റത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്. 2-6, 6-2, 5-7 എന്നിങ്ങനെയായിരുന്നു സ്കോർ.

 

 

paris olympics 2024 india tennis rohan boppanna